നിർധനരായ കുടുംബങ്ങൾക്ക് നാഷണൽ സർവ്വീസ് സ്കീംമിന്റെ കൈത്താങ്ങ്
കൂട്ടായി: കോവിഡ് മഹാമാരി കാലത്ത് ജീവൽ പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് മൗലാന മുഹമ്മദ് കുട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം കുട്ടികൾ തയ്യൽ മെഷിനുകൾ നൽകി .സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി പി കുഞ്ഞുട്ടി തയ്യൽ മെഷിനുകൾ വിതരണം ചെയ്തു .സ്കൂൾ പ്രിൻസിപ്പാൾ ഷൈനി എം ജേക്കബ്ബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു .

നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം കോർഡിനേറ്റർ റഷീദ് സി. സ്കൂൾ മാനേജർ മുഹമ്മദ് യാസീൻ പി പി , സ്റ്റാഫ് സെക്രട്ടറി അബ്ദുൾ നാസർ എ.പി , ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ബിന്ദു ലാൽ സി, ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ മുഹമ്മദ് കാസിം സി. കെ, എൻ എസ് എസ് വോളണ്ടിയർ നാനിഷ് മൂസ പി കെ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .വിദ്യാർത്ഥികളായ റിദ മെഹഫി വി സ്വാഗതവും , മുഹമ്മദ് ഷഹൽ ആർ നന്ദിയും പറഞ്ഞു .
പദ്ധതിക്ക് ആവശ്യമായ ധനസമാഹരണം വിദ്യാർത്ഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമാണ് കണ്ടെത്തിയത് .
ഫോട്ടോ : എം.എം.എം ഹയര്‍സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള തയ്യല്‍ മെഷീന്‍ വിതരണം മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി കുഞ്ഞുട്ടി നിര്‍വ്വഹിക്കുന്നു.