Fincat

പൂക്കിപ്പറബിൽ രണ്ട് ദിവസം പഴക്കമുള്ള 44കാരന്റെ മൃതദേഹം കണ്ടെത്തി


തിരൂരങ്ങാടി: രണ്ട് ദിവസത്തെ പഴക്കമുള്ള മലപ്പുറത്തെ 44കാരന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം പൂക്കിപ്പറമ്പ് അപ്ല ചോലക്കുണ്ടില്‍വെച്ചാണ് മലപ്പുറം തെന്നല അറക്കല്‍ സ്വദേശി പരേതനായ മുക്കോയി ചൂലന്റെ മകന്‍ ശശിയുടെ (44) മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.

1 st paragraph

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടത്. മൃതദേഹം സംഭവസ്ഥലത്ത് തന്നെ സൂക്ഷിച്ചിരിക്കയാണ്. ഇന്ന് താലൂക്ക് ആസ്പത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. സഹോദരങ്ങള്‍: സേതുമാധവന്‍, വേലായുധന്‍, പപ്പന്‍, സരോജിനി.