മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശി കൊട്ടാരപറമ്പിൽ റസിലിയാണ് (53) റിയാദ് നഗരത്തിൽ നിന്ന് 230 കിലോമീറ്ററകലെ മജ്‍മ പട്ടണത്തിലെ താമസസ്ഥലത്ത് മരിച്ചത്.

ഹസ്സൻകനിയാണ് പിതാവ്. സൈനബ ബീവി മാതാവും നിസ ഭാര്യയുമാണ്. മൃതദേഹവുമായി ബന്ധപ്പെട്ട അനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.