രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു


തിരൂർ : റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ആഭിമുഖ്യത്തിൽ പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് പൂഴി കുന്നിന്റെ സഹകരണത്തോടെ തിരൂർ ഗവ. ആശുപത്രിയിൽ രക്തദാനം സംഘടിപ്പിച്ചു . 25 പേർ. രക്‌തം ദാനം ചെയ്തു. റാഫ് സംഘടനയുടെ പരേതനായ മുൻ ജില്ല പ്രസിഡന്റ് ബി.കെ. സെയ്ത് സ്മരണാർത്ഥം ആയിരുന്നു പരിപാടി സംഘടിപ്പിച്ചത് . തിരൂർ മുൻ സിപ്പൽ ചെയർ പേഴ്സൺ നസീമ ഉദ്ഘാടനം ചെയ്തു.

കോവിഡ് പ്രതിസന്ധിയിലായ രക്തബാ ങ്കുകളെ സഹാ യി ക്കാനുള്ള ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനാർഹം ആണ് എന്ന് അവർ അഭിപ്രായ പ്പെട്ടു. റാഫ് തിരൂർ മേഖല പ്രസിഡന്റ് ഹനീഫ അടിപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലയിലെ മറ്റു ഗവ. രക്തബാങ്കുകൾ കേന്ദ്രീകരിച്ചും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കും എന്ന് റാഫ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് മാമ്പ്ര യോഗത്തിൽ പറഞ്ഞു. റാഫ് ജില്ല പ്രസിഡന്റ് എം.ടി. തെയ്യാല , പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ശശികുമാർ , റാഫ് തിരൂർ മേഖല സെക്രട്ടറി സമീർ ആരിഫ് മറ്റു ഭാരവാഹികളായ നാസർ കൈരളി, സലീം കൈരളി, ജലീൽ പൂഴികുന്ന്,ബദറുദ്ദീൻ, ഗീത,ജനാർദ്ദനൻ, ബീരാൻ സലാം തുടങ്ങിയവർ നേത്യത്വം നൽകി