കോവിഡ് 19: മലപ്പുറം ജില്ലയില്‍ സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണത്തില്‍ കുറവില്ല 1,596 പേര്‍ക്ക് കൂടി രോഗബാധ; 2,689 പേര്‍ രോഗമുക്തരായി


ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.42 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,528 പേര്‍
ഉറവിടമറിയാതെ 32 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 20,479 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 56,466 പേര്‍

മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ശനിയാഴ്ച (2021 സെപ്തംബര്‍ 18) 1,596 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,528 പേര്‍ക്കും നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 14.42 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 32 പേര്‍ക്ക് ഉറവിടമറിയാതെയാണ് വൈറസ്ബാധ. മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 33 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരാണ്. അതിനിടെ ജില്ലക്ക് ആശ്വാസമായി 2,689 പേര്‍ രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം രോഗവിമുക്തരായവരുടെ എണ്ണം ജില്ലയില്‍ 5,13,208 പേരായി.  

56,466 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 20,479 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 797 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 252 പേരും 124 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 144 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.

കോവിഡ് വാക്സിനേഷന്‍: 32 ലക്ഷത്തിലധികം ഡോസ് വാക്സിന്‍ വിതരണം ചെയ്തു

ജില്ലയില്‍ ഇതുവരെ 32,06,732 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ. സക്കീന അറിയിച്ചു. ഇതില്‍ 24,20,987 പേര്‍ക്ക് ആദ്യ ഡോസും 7,85,745 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളുമാണ് നല്‍കിയത്. 18 വയസിനു താഴെ പ്രായമുള്ളവര്‍ക്കാണ് നിലവില്‍ പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. രോഗ വ്യാപന സാധ്യത തിരിച്ചറിഞ്ഞ് സ്വയം പ്രതിരോധമൊരുക്കുകയും ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ശനിയാഴ്ച (2021 സെപ്റ്റംബര്‍ 18) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 29
ആലങ്കോട് 07
ആലിപ്പറമ്പ് 08
അമരമ്പലം 13
ആനക്കയം 22
അങ്ങാടിപ്പുറം 17
അരീക്കോട് 17
ആതവനാട് 13
ഊരകം 23
ചാലിയാര്‍ 13
ചീക്കോട്  10
ചേലേമ്പ്ര  08
ചെറിയമുണ്ടം 06
ചെറുകാവ് 11
ചോക്കാട് 18
ചുങ്കത്തറ 15
എടക്കര 12
എടപ്പാള്‍ 24
എടരിക്കോട് 02
എടവണ്ണ  54
എടയൂര്‍  15
ഏലംകുളം 08
ഇരിമ്പിളിയം 11
കാലടി 17
കാളികാവ് 23
കല്‍പകഞ്ചേരി 13
കണ്ണമംഗലം 26
കരുളായി 06
കരുവാരക്കുണ്ട് 12
കാവനൂര്‍ 09
കീഴാറ്റൂര്‍  02
കീഴുപറമ്പ് 08
കോഡൂര്‍ 16
കൊണ്ടോട്ടി 44
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 10
കുറുവ 07
കുറ്റിപ്പുറം 22
കുഴിമണ്ണ 13
മക്കരപ്പറമ്പ് 04
മലപ്പുറം 53
മമ്പാട്  19
മംഗലം 08
മഞ്ചേരി 46
മങ്കട 07
മാറാക്കര 20
മാറഞ്ചേരി 37
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 12
മൂര്‍ക്കനാട് 08
മൂത്തേടം 01
മൊറയൂര്‍ 06
മുതുവല്ലൂര്‍ 11
നന്നമ്പ്ര 06
നന്നംമുക്ക് 11
നിലമ്പൂര്‍ 19
നിറമരുതൂര്‍ 05
ഒതുക്കുങ്ങല്‍ 06
ഒഴൂര്‍ 10
പള്ളിക്കല്‍ 30
പാണ്ടിക്കാട് 15
പരപ്പനങ്ങാടി 27
പറപ്പൂര്‍ 07
പെരിന്തല്‍മണ്ണ 25
പെരുമണ്ണ ക്ലാരി 13
പെരുമ്പടപ്പ് 36
പെരുവള്ളൂര്‍ 26
പൊന്മള 05
പൊന്മുണ്ടം 01
പൊന്നാനി 22
പൂക്കോട്ടൂര്‍ 04
പോരൂര്‍ 14
പോത്തുകല്ല് 12
പുലാമന്തോള്‍ 13
പുളിക്കല്‍ 21
പുല്‍പറ്റ 17
പുറത്തൂര്‍ 07
പുഴക്കാട്ടിരി 07
താനാളൂര്‍ 06
താനൂര്‍ 05
തലക്കാട് 02
തവനൂര്‍ 17
താഴേക്കോട് 03
തേഞ്ഞിപ്പലം 17
തെന്നല 11
തിരുനാവായ 09
തിരുവാലി 08
തൃക്കലങ്ങോട് 21
തൃപ്രങ്ങോട് 06
തുവ്വൂര്‍ 31
തിരൂര്‍ 17
തിരൂരങ്ങാടി 15
ഊര്‍ങ്ങാട്ടിരി 19
വളാഞ്ചേരി 30
വളവന്നൂര്‍ 05
വള്ളിക്കുന്ന് 33
വട്ടംകുളം 29
വാഴക്കാട്  15
വാഴയൂര്‍ 18
വഴിക്കടവ് 15
വെളിയങ്കോട് 26
വേങ്ങര 21
വെട്ടത്തൂര്‍ 10
വെട്ടം 05
വണ്ടൂര്‍ 24