ദുബൈയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു
ദുബൈ: മലയാളി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇരിങ്ങാലക്കുട ചിറ്റിലപ്പള്ളി തൊമ്മാന പരേതനായ ബേബിയുടെ മകന്‍ ജെറി(38)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ മിര്‍ദിഫിലാണ് അപകടമുണ്ടായത്.

റാഷിദിയ മെട്രോ സ്‌റ്റേഷന് സമീപമുള്ള ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. ഫുഡ് ഡെലിവറിക്കായി പോയി മടങ്ങവേ ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. അമ്മ: റെജീന, സഹോദരന്‍: ബെന്നി. അവിവാഹിതനാണ്.