പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി വർധനവ് പിൻവലിക്കണം; അഡ്വ വി എസ് ജോയ്
പൊന്നാനി: പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ 10 മണിക്കൂർ ഉപവാസ സമരം നടത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പെട്രോളിയം നികുതി വർധനവിൽ കോവിഡ് കാലത്തും ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന് ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി സി സി പ്രസിഡണ്ട് അഡ്വ വിഎസ് ജോയ് കുറ്റപ്പെടുത്തി.

ബ്ലോക്ക് പ്രസിഡൻ്റ് മുസ്തഫ വടമുക്ക്അധ്യക്ഷത വഹിച്ചു. സി ഹരിദാസ്,വി സെയ്ദ് മുഹമ്മദ്തങ്ങൾ, കെ ശിവരാമൻ, ടി കെ അഷ്റഫ്, എൻ എ ജോസഫ്, എ പവിത്രകുമാർ, ഉണ്ണിക്കൃഷ്ണൻ പൊന്നാനി, സി എ ശിവകുമാർ, കെ ജയപ്രകാശ്,എൻ പി സേതുമാധവൻ, എം അബ്ദുൽ ലത്തീഫ്,എൻ പി നബീൽ, ഹിളർ കഞ്ഞിരമുക്ക് എന്നിവർ പങ്കെടുത്തു സംസാരിച്ചു.