സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് രണ്ട് മലയാളികൾ മരിച്ചു
ബംഗളൂരു: സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് മലയാളികൾ യുവാക്കൾ മരിച്ചു. കർണ്ണാടകയിലെ മാണ്ട്യയിലെ യെലഗുരു വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്.

ആലുവ സ്വദേശി ജേക്കബ് സാമുവൽ, തൃശൂർ സ്വദേശി സിബൽ തോമസ് മരിച്ചത്. വെള്ളച്ചാട്ടത്തിന് സമീപത്തുവച്ച് മൊബൈലിൽ സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് തെന്നി വീഴുകയായിരുന്നു.