ഗുജറാത്ത് തീരത്ത് വൻ ലഹരി മരുന്ന് വേട്ട

അഹമ്മദാബാദ്: ​ഗുജറാത്ത് തീരത്ത് വൻ ലഹരി മരുന്ന് വേട്ട. ഇന്ത്യൻ കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ.ടി.എസ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഇറാനിയൻ ബോട്ടിൽ നിന്നുമാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. കണ്ടെടുത്ത 30 കിലോ ഹെറോയിന് അന്താരാഷ്ട്ര വിപണിയിൽ 150 കോടി രൂപയിലധികം വിലവരും. ബോട്ടിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും ഇറാനിയൻ പൗരൻമാരാണ്.

ശനിയാഴ്ച രാത്രി വൈകി നടത്തിയ ഓപ്പറേഷനിലാണ് ഇറാനിയൻ ബോട്ടിൽ നിന്നും ഹെറോയിൻ പിടിച്ചെടുത്തത്. ബോട്ടിൽ അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 150 മുതൽ 250 കോടി രൂപ വിലമതിക്കുന്ന 30 മുതൽ 50 കിലോഗ്രാം വരെ ലഹരിമരുന്ന് ഉണ്ടായിരുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബോട്ടിലുണ്ടായിരുന്ന ഇറാനിയൻ പൗരൻമാരെ കൂടുതൽ അന്വേഷണത്തിനായി ​ഗുജറാത്ത് തുറമുഖത്തേക്ക് കൊണ്ടുവന്നതായും റിപ്പോർട്ടുകൾ പറയുന്നു.