മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരിച്ചു
മസ്കത്ത്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരിച്ചു. ആലപ്പുഴ കായംകുളം കൃഷ്ണപുരം സ്വദേശി കാപ്പിൽ മാതൻ തറയിൽ വീട്ടിൽ രാജപ്പൻ മകൻ അരുൺ കുമാർ (51) ആണ് ഇബ്രയിൽ മരിച്ചത്. കാർ എ സി മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു.

മാതാവ്: രമാദേവി ഭാര്യ: ശ്രീജ, മക്കൾ: അനാമിക, അമിത. ഇബ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം കൊവിഡ് പരിശോധനയ്ക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.