എ ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം; 32 ജീവനക്കാരെ സ്ഥലംമാറ്റി
മലപ്പുറം: എ ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരെയും സ്ഥലംമാറ്റി. വിവാദങ്ങൾക്കിടയിലാണ് ജീവനക്കാരെ സ്ഥലംമാറ്റിയത്.

എ ആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടിൽ സഹകരണ വകുപ്പാണ് അന്വേഷണം നടത്തുന്നത്. ബാങ്കിന് 115 കോടി രൂപയുടെ കിട്ടാക്കടമുണ്ടെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ.അന്വേഷണത്തിൽ ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയിരുന്നു.

പത്ത് വർഷത്തിനിടെ ആയിരം കോടിയോളം രൂപയുടെ ഇടപാടുകൾ നടത്തിയതായി കണ്ടെത്തി.മരണപ്പെട്ടവരുടെ പേരിലും അനധികൃത നിക്ഷേപമുള്ളതായും അന്വേഷണത്തിൽ വ്യക്തമായി.