താനൂർ ഫിഷറീസ് സ്കൂളിനുള്ള ആദരവ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു
താനൂർ: രാജ്യത്ത് തന്നെ മികച്ച പശ്ചാത്തല സൗകര്യങ്ങളോടുകൂടി മത്സ്യത്തൊഴിലാളി വിദ്യാർഥികൾ മാത്രം പഠിക്കുന്ന സ്കൂൾ താനൂർ ഗവ.ഫിഷറീസ് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ മാത്രമാണെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. ഫിഷറീസ് സ്കൂളിൽ നിന്നും എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

നഗരസഭാ ചെയർമാൻ പി പി ഷംസുദ്ദീൻ അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജയപ്രകാശ്, ആബിദ് വടക്കയിൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം ചിത്ര, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ എൻ ഭാസ്കരൻ, നസ് ല ബഷീർ തുടങ്ങിയർ സംസാരിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പാൾ പി മായ സ്വാഗതവും, ഹെഡ്മാസ്റ്റർ എൻ എം സുനിൽകുമാർ നന്ദിയും പറഞ്ഞു.

താനൂർ നിയോജക മണ്ഡലത്തിൽ മികച്ച വിജയം നേടിയ സ്കൂളിനുള്ള ഉപഹാരവും, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മന്ത്രി വി അബ്ദുറഹ്മാൻ അനുമോദിച്ചു.
