മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിവാഹം പോലീസ് കേസെടുത്തു
മലപ്പുറം: കരുവാരക്കുണ്ടിൽ പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നിക്കാഹ് നടത്തിയതിന് ബാല്യവിവാഹ നിരോധനനിയമ വകുപ്പ് പ്രകാരം ഭർത്താവ്, രക്ഷിതാക്കൾ, മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ എന്നിവർക്കെതിരേ കരുവാരക്കുണ്ട് പോലീസ് കേസെടുത്തു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കല്യാണം കഴിക്കുന്ന ഭർത്താവിനും കഴിപ്പിക്കുന്ന രക്ഷിതാക്കൾക്കും ചടങ്ങിന് നേതൃത്വം നൽകുന്നയാൾക്കും ചടങ്ങിൽ പങ്കെടുക്കുന്നവർക്കുമെതിരേ കേസെടുക്കാമെന്ന് വ്യവസ്ഥയുണ്ട്. അഞ്ചുവർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷലഭിക്കാവുന്ന കുറ്റമാണിത്