സ്വർണ വില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷം സ്വർണവിലയിൽ ഇന്ന് വീണ്ടും കുറവ്. ഇന്നലെ വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണത്തിന് ഇന്ന് വീണ്ടും വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ വരെ ഒരു പവന് 34,720 രൂപയായിരുന്നു വില. ഇന്ന് 34,640 രൂപയായി.


ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപ കുറഞ്ഞ് 4330 രൂപയായി. കഴിഞ്ഞ വെള്ളിയാഴ്ച പവന് 480രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും സ്വർണവില കുറഞ്ഞിരുന്നു. പവന് 240 രൂപ കുറഞ്ഞ് 35,200 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില.