മമ്പുറം പാലത്തിൽ നിന്നും ചാടിയ മധ്യവയസ്ക്കൻ്റെ മൃതദേഹം കിട്ടി, മരിച്ചത് എടരിക്കോട് സ്വദേശി
ചെമ്മാട്: ചൊവ്വാഴ്ച വൈകുന്നേരം തിരൂരങ്ങാടി മമ്പുറം പാലത്തിൽ നിന്നും ചാടിയ ആളുടെ മൃതദേഹം ലഭിച്ചു. എടരിക്കോട് സ്വദേശി രായിൻ മരക്കാർ വീട്ടിൽ മുജീബ് റഹ്മാൻ (49) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി അവസാനിപ്പിച്ച തിരച്ചിൽ
ഇന്ന് രാവിലെ പുനരാരംഭിക്കുകയായിരുന്നു.
