ദേശീയത നിലനിർത്താൻ കോൺഗ്രസ് ശക്തിപ്പെടണം: എ.പി.അനിൽകുമാർ എം.എൽ.എ
മലപ്പുറം: ദേശീയത നിലനിർത്തി രാജ്യത്തെ രക്ഷിക്കണമെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ എല്ലാവരും ഒറ്റക്കെട്ടാവണമെന്ന് എ.പി. അനിൽകുമാർ എം.എൽ.എ. പ്രസ്താവിച്ചു. ഫാസിസ്റ്റ് ശക്തികൾ രാജ്യത്തെ തകർക്കാൻ മുന്നേറുമ്പോൾ അതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് പ്രസ്ഥാനത്തിന് മാത്രമേ കഴിയൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജവഹർ ബാൽ മഞ്ച് മലപ്പുറം ജില്ലാ നേതൃസംഗമവും, ഡി.സി.സി. പ്രസിഡണ്ട് അഡ്വ. വി.എസ്. ജോയിക്ക് നൽകിയ സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ജില്ലാ ചെയർമാൻ ഫിറോസ് ഖാൻ അണ്ണക്കമ്പാട് ആധ്യക്ഷത വഹിച്ചു.

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ഗാന്ധിയൻ ദർശനത്തിലൂന്നി പ്രവർത്തിക്കാൻ വർത്തമാന സാഹചര്യത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്വയം സന്നദ്ധമാവണമെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ. വി.എസ്. ജോയ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് പുതുതലമുറയെ ആകർഷിക്കാൻ ജവഹർ ബാൽ മഞ്ചിനെ ശക്തിപ്പെടുത്തണമെന്നും വി.എസ്. ജോയ് അഭിപ്രായപ്പെട്ടു.
ജവഹർ ബാൽ മഞ്ച് സംസ്ഥാന വൈസ് ചെയർമാൻ ഇ.എം. ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന കോ-ഓർഡിനേറ്റർ കെ.എം. ഗിരിജ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷാജി പച്ചേരി, കെ.എസ്.യു. ജില്ല പ്രസിഡണ്ട് ഹാരിസ് മൂതൂർ, ജവഹർ ബാൽ മഞ്ച് ജില്ലാ വൈസ് ചെയർമാൻമാരായ നാസർ കെ തെന്നല, സലീഖ് പി മോങ്ങം , ഹുസൈൻ വല്ലാഞ്ചിറ, പി.ഷഹർബാൻ, ജില്ലാ കോ-ഓർഡിനേറ്റർമാരായ സി.ഉണ്ണിമൊയ്തു, കെ.എസ്. അനീഷ്, കണ്ണൻ നമ്പ്യാർ, പി.ടി. വൈശാഖ്, മുളക്കൽ മുഹമ്മദലി, സുഹൈർ എറവറാംകുന്ന് , ബ്ലോക്ക് ചെയർമാൻമാരായ എം.സി. സാഹിർ, സിബി ചെറിയോത്ത്, കെ.ജി. ബെന്നി, ടി.വി.ശ്രീകുമാർ , പി.വത്സല, ഷാജി കെ പവിത്രം, നസീഫ് മുണ്ടക്കൽ, കേശവദാസ് വണ്ടൂർ, സി.എം. ഷമീർ, അൻസാർ കുറ്റിയിൽ, സലാം തെന്നല, സി.കെ.മുഹമ്മദ് ഷാഫി, അലി അക്ബർ എടവണ്ണ, സുനിൽകുമാർ വാഴക്കാട് എന്നിവർ പ്രസംഗിച്ചു.