പ്ലസ് വണ്‍ അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശനനടപടികള്‍ നാളെ മുതല്‍ ആരംഭിക്കും. അലോട്ട് മെന്‍റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഹയര്‍സെക്കന്‍ററിയുടെ വെബ്സൈറ്റിലാണ്. സൈറ്റ് ഹാങ്ങാകുന്നുണ്ടെന്നുള്ള പരാതി ഉയര്‍ന്നു വന്നിട്ടുണ്ട്.സാങ്കേതികപ്രശ്നം പരിഹരിക്കുമെന്ന് ഹയര്‍സെക്കന്‍ററി വകുപ്പ് അറിയിച്ചു.
കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കുന്നത്.അലോട്ട്മെന്‍റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ ഫസ്റ്റ് അലോട്ട് റിസല്‍ട്ട് എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന ലെറ്ററിലെ തിയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്‌കൂളില്‍ രക്ഷിതാവിനൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ആദ്യ അലോട്ട്മെന്‍റിൽ ഒന്നാം ഓപ്ഷന്‍ ലഭിക്കുന്നവരെല്ലാവരും ഫീസ് അടച്ച് സ്ഥിരം പ്രവേശനം നേടേണ്ടതുണ്ട്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഫീസ് അടയ്ക്കാതെ താല്‍ക്കാലിക പ്രവേശനം നേടാന്‍ കഴിയും . വിഎച്ച്എസ്ഇ പ്രവേശനം 29നും ഒക്ടോബര്‍ ഒന്നിനു ഹയര്‍ സെക്കന്‍ഡറി പ്രവേശനവും അവസാനിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.