കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
എം.എഡ്. പ്രവേശനം
2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് /ഗ്രേഡിന്റെ ശതമാനം 23, 24 തീയതികളില്‍ നിര്‍ബന്ധമായും അപേക്ഷയില്‍ കൂട്ടിച്ചേര്‍ക്കണം. അപേക്ഷയില്‍ തെറ്റു തിരുത്തുന്നതിനും അവസരമുണ്ട്. ഫോണ്‍ : 0494 2407016, 7017
അഡീഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ അഡീഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 29-ന് കാലത്ത് 9.45-ന് നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും സര്‍വകലാശാലാ വെബസൈറ്റില്‍.
ബിരുദപ്രവേശനം : ഭിന്നശേഷിക്വാട്ട ലിസ്റ്റ്
2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് ഭിന്നശേഷി ക്വാട്ടയില്‍ അപേക്ഷിച്ചവരുടെ പട്ടിക അതതു കോളേജുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. 24 മുതല്‍ 30-ന് വൈകീട്ട് 3 മണി വരെയാണ് പ്രവേശനം. വിദ്യാര്‍ത്ഥികള്‍ കോളേജുകളുമായി നേരിട്ട് ബന്ധപ്പെടണം.
പ്രാക്ടിക്കല്‍ പരീക്ഷ
2018 ബാച്ച് ബി.വോക് സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടേയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടേയും പ്രാക്ടിക്കല്‍ പരീക്ഷ 24-നും. 3, 4, 5 സെമസ്റ്റര്‍ ബിവോക് ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്ക്‌സ് 27-നും ബി.വോക് ഫിഷ്‌പ്രോസസിംഗ് നവംബര്‍ 3-നും തുടങ്ങും.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. 2017, 2018 പ്രവേശനം സി.യു.സി.എസ്.എസ്., സി.ബി.സി.എസ്.എസ്. 2019, 2020 പ്രവേശനം ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 4 വരെയും 170 രൂപ പിഴയോടെ 7 വരെയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. എം.എല്‍.ടി. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 2 വരെ അപേക്ഷിക്കാം.
സി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.ബി.എ. നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
എം.പി.എഡ്. മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ ജൂലൈ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.