ലൈംഗിക പീഡനം മലപ്പുറം സ്വദേശി പിടിയിൽ

കോട്ടക്കൽ: സോഷ്യൽ മീഡിയ വഴി  നിരന്തരം ബന്ധം സ്ഥാപിച്ച്  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പീഡിപ്പിച്ച കേസിൽ പ്രതി കോട്ടക്കലിൽ അറസ്റ്റിൽ. പാണക്കാട് സ്വദേശി വാക്കയിൽ  ഷാഹിദിനെയാണ്(23) മലപ്പുറം  ഡി.വൈ.എസ്.പി പി.എം പ്രദീപ് അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത സമയത്തും പിന്നീടും  വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കോട്ടക്കൽ പൊലീസാണ്  കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇയാൾക്കെതിരെ പോക്സോ പ്രകാരവും കേസെടുത്തു.പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.