സർക്കാർ പിടിവാശി ഉപേക്ഷിക്കണം- കെ എസ് ടി യു
പൊന്നാനി: വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റത്തിനാണ് ജനാധിപത്യ സർക്കാറുകൾ തുന്നിയേണ്ടതെന്നും പ്രയാസരഹിതവും പ്രശ്നകലുഷിതവുമല്ലാത്ത തീരുമാനങ്ങളാണ് കേരളീയ അക്കാദമിക സമൂഹം പ്രതീക്ഷിക്കുന്നതെന്നും – കെ. എസ്. ടി. യു -പൊന്നാനി ഉപജില്ലാ നേതൃസംഗമം പ്രസ്താവിച്ചു.
മലബാറിൽ A+ നേടിയ വിദ്യാർഥികൾ പോലും വിദ്യാലയ പടിക്ക് പുറത്താവും വിധം തീരുമാനവും പഠിതാക്കളോടുള്ള വെല്ലുവിളിയുമാണ് പ്ലസ് വൺഅധിക ബാച്ചുകൾ അനുവദിക്കില്ലന്നസർക്കാർ പ്രസ്താവനയന്ന് കെ. എസ്. ടി. യു. വിലയിരുത്തി
ഇക്കാര്യത്തിൽ സർക്കാർ വിചിന്തനത്തിന് തയാറാകണമെന്നും പിടിവാശി ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു
കോയ മാസ്റ്റർ തറോല അധ്യക്ഷത വഹിച്ചു
സംസ്ഥാന സമിതി അംഗം – ഇ.പി.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് ‘ടി.സി സുബൈർ റിപ്പോർട്ടിങ്ങ് നടത്തി കമാൽ പൊന്നാനി ,സക്കീർ വെളിയംകോട്, മുസ്തഫ ഇരിങ്ങല്ലൂർ, മജീദ് വന്നേരി ,അബ്ദുൽ ജബ്ബാർ പുറങ്ങ് ,ഖമറുദ്ദീൻ പുറത്തൂർ, ഹമീദ് ചങ്ങരംകുളം തുടങ്ങിയവർ പ്രസംഗിച്ചു