ഗതാഗതം നിരോധിച്ചുമൂടാല്‍-കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹന ഗതാഗതം പ്രവൃത്തി തീരുന്നതുവരെ പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ കുറ്റിപ്പുറം-തിരുന്നാവായ-പുത്തനത്താണി വഴിയും മൂടാല്‍-വളാഞ്ചേരി (എന്‍.എച്ച് 66) വഴിയും തിരിഞ്ഞു പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കുറ്റിപ്പുറം സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കീഴില്‍ വരുന്ന ലിങ്ക് പൂക്കാട്ടിരി റെയില്‍വേ സ്റ്റേഷന്‍ റോഡ്, വാരിയത്ത് പടി-മങ്കേരി റോഡ് എന്നിവിടങ്ങളില്‍ കിഫ്ബി പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിച്ച ഭാഗങ്ങളില്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതു വരെ ഗതാഗതം നിരോധിച്ചു. വാഹന ഗതാഗതത്തിന്  വെണ്ടല്ലൂര്‍-മങ്കേരി റോഡ് ഉപയോഗപ്പെടുത്തണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.