പാലാ ബിഷപ് ആർ എസ്സ് എസ്സ് ന് ചട്ടുകമാകരുത്. എസ്ഡിപിഐ
മലപ്പുറം: ക്രൈസ്തവ മുസ്ലിം സൗഹാർദ്ദം തകർത്തു രാജ്യത്തെ വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് ആർഎസ്എസ് എൻറെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ പാലാ ബിഷപ് ചട്ടുകമാകരുതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് ഡോക്ടർ സി എച്ച് . അഷ്റഫ് പറഞ്ഞു.
മുസ്ലിം കൃസ്ത്യൻ സൗഹാർദ്ദം തകർക്കുന്ന പ്രസ്താവനയുമായി മുന്നോട്ട് പോകുന്ന പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിെന്റ മലപ്പുറം ജില്ലാ കമ്മിറ്റി കുന്നുമ്മൽ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുറിവേറ്റ സമൂഹത്തെ സമാധാനിപ്പിക്കുന്നതിന് പകരം അപകടകരമയ ധ്രുവീകരണ പ്രസ്താവന നടത്തിയ പാതിരിയുടെ അരമനകളിൽ പോയി മന്ത്രിമാർ കുമ്പസരിക്കുന്നത് അപകടകരമായ പ്രവണതയാണ് . അതുകൊണ്ട് എത്രയും പെട്ടെന്ന് പാതിരിയെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും മന്ത്രിമാരും അടഞ്ഞ അധ്യായം എന്ന് പറഞ്ഞാലും മുറിവേറ്റ സമുദായം ക്ഷമിക്കില്ല. വേട്ടക്കാർക്കൊപ്പം ആണ് മുഖ്യധാരാ രാഷ്ട്രീയം. മത സൗഹാർദം തകർക്കുന്ന വരെ കേരള സമൂഹം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുക തന്നെ ചെയ്യും അദ്ദേഹം പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തതൊടി, സൈതാലവി ഹാജി, മുസ്തഫ പാമങ്ങാടൻ, കൃഷ്ണൻ എരഞ്ഞിക്കൽ, കെസി.സലാം , മുർഷിദ് ഷമീം, ഷരീഖാൻ , കെപിഒ. റഹ്മത്തുല്ല, സൽമ സാലിഹ്, റൈഹാനത്ത് തുടങ്ങിയവർ സംസാരിച്ചു.
അബ്ദുസ്സലാം.കെ
മീഡിയ കോഡിനേറ്റർ.
9744105509.
]