സി.എസ്.ബി.ബാങ്ക് പ്രക്ഷോഭം ഒത്ത് തീര്‍പ്പാക്കുക: ബാങ്ക് യൂണിയന്‍ ഐക്യവേദി

മലപ്പുറം :തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ സി എസ് ബി ബാങ്കിന്റെ പുതിയ മാനേജ്‌മെന്റ് അനുവര്‍ത്തിക്കുന്ന തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ബാങ്കിലെ മുഴുവന്‍ ജീവനക്കാരും നടത്തി വരുന്ന പ്രക്ഷോഭം ഉടന്‍ ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട്, ഇതര ബാങ്കുകളിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഐക്യവേദി ഇന്ന് പ്രതിഷേധ ദിനം ആചരിച്ചു.സംസ്ഥാന വ്യാപകമായി വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ബാഡ്ജുകള്‍ ധരിച്ചാണ് ജോലിക്ക് ഹാജരായത്.

സി എസ് ബി ബാങ്ക് ജീവനക്കാരുടെ പ്രക്ഷോഭം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഐക്യവേദി പ്രവര്‍ത്തകര്‍ മലപ്പുറത്ത് നടത്തിയ ധര്‍ണ്ണ


മലപ്പുറം കുന്നുമ്മല്‍ സി എസ് ബി ബാങ്കിന് മുമ്പില്‍ ഐക്യവേദി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് ആര്‍.വി.രഞ്ജിത്, , ജി.കണ്ണന്‍, ബാലചന്ദ്രന്‍, എ അഹമ്മദ്, വിവേക്, മിഥുന്‍, ബാസിത് അലി, സോമന്‍, ഹംസ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.