ഗതാഗതം നിരോധിച്ചു
നരിപ്പറമ്പ് മുതല്‍ ചമ്രവട്ടം ജംങ്ഷന്‍ വരെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (സെപ്തംബര്‍ 25) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നതു വരെ വാഹന നിയന്ത്രണമുണ്ടായിരിക്കും. കുറ്റിപ്പുറം തവനൂര്‍ വഴി പൊന്നാനി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നരിപ്പറമ്പ് ജംങ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞും

തിരൂര്‍ ഭാഗത്ത് നിന്നും പൊന്നാനിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ നരിപ്പറമ്പ് വഴി നേരെ പുതിയ ഹൈവേയില്‍ പ്രവേശിച്ച് പോകണം. പൊന്നാനിയില്‍ നിന്നും തവനൂര്‍ വഴി കുറ്റിപ്പുറത്തേക്കും തിരൂര്‍ ഭാഗത്തേക്കും പേകേണ്ട വാഹനങ്ങള്‍ ചമ്രവട്ടം ജംങ്ഷനില്‍ നിന്നും നേരെ പുതിയ ഹൈവേയില്‍ കൂടി നരിപ്പറമ്പ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.