Main Banner

തിരുന്നാവായയിൽ സ്ത്രീയെ ഓട് കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപിച്ച പ്രതി പിടിയിൽ

തിരൂർ: സുഭാഷ് കല്ലിങ്ങൽ പറമ്പിൽ ഹൌസ്, വാവൂർ കുന്ന്, കൊടക്കൽ എന്നയാളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുന്നാവായയിലെ ഐശ്വര്യാ ഭവനിൽ താമസിക്കുന്ന പരേതനായ കളത്തും പറമ്പിൽ വാസുദേവൻ്റെ ഭാര്യ വിലാസിനി 45 നാണ് അടിയേറ്റത്.

1 st paragraph

കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടടുത്തായിരുന്നു സംഭവം വീടിൻ്റെ പിറകിലിരുന്നു അരി കഴുകുകയായിരുന്ന വിലാസിനിയെ പിറകിൽ കൂടിയെത്തിയായിരുന്നു അക്രമി ഓടു കൊണ്ട് അടിച്ചു വിഴ്ത്തിയത്. അടിയേറ്റ ഉടനെ തന്നെ അലറി വിളിച്ച വിലാസിനി അക്രമിയുടെ പിറകെ ഓടിയെങ്കിലും അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച ദിവസമായതിനാൽ ആളുകൾ പള്ളിയിൽ പോയ സമയമാണ് ആക്രമി കൃത്യം നടത്താൻ തിരഞ്ഞെടുത്തതെന്ന് സംശയിക്കുന്നതായി വീട്ടുകാർ പറഞ്ഞു.

അക്രമിയുടെ പിറകെ ഓടിയ വീട്ടമ്മ കനാല് റോഡിൽ കൂടെ വന്ന ബൈക്ക് യാത്രകാരോട് ഇയാളെ പിടിക്കാൻ ആവശ്യപ്പെടുകയും എന്നാൽ ബൈക്ക് യാത്രക്കാർ വാഹനം നിർത്തിയപ്പോഴേക്കും അക്രമി സമീപത്തെ വയലിലേക്ക് ഓടിമറയുകയായിരുന്നു.

2nd paragraph