എഐടിയുസിയുടെ ആഭിമുഖ്യത്തില്‍ ഇസ്‌റാം സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി

മലപ്പുറം : ഐ-ടെക് എ ഐ ടി യുസി യുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാതല സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി. സിപിഐ ജില്ലാ സെക്രട്ടറി പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയിലെ പരമാവധി അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇസ്്‌റാം കാര്‍ഡ് സൗജന്യമായി ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഐ-ടെക് എ ഐ ടി യുസി യുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാതല സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് സിപിഐ ജില്ലാ സെക്രട്ടറി പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

എഐടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ്  പി സുബ്രഹ്മണ്യന്‍, ജില്ലാ സെക്രട്ടറി എം എ റസാഖ്, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ പി ബാലകൃഷ്ണന്‍, ഹരീഷ് കുമാര്‍, എ പി സുധീശന്‍, ടി ഹാരിസ്, നജീബ് റഹ്്മാന്‍, കെ. ഷിജോ, പുഴക്കല്‍ ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു. സൗജന്യ ക്യാമ്പിന് ഷമീര്‍, ആശിഖ് റഹ്്മാന്‍, സുനില്‍കുമാര്‍, ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.l