അസമിലെ പോലീസ് നരനായാട്ടിനെതിരെ എസ്.ഡി.പി.ഐ തിരൂർ മുനിസിപ്പൽ കമ്മറ്റി പ്രതിഷേധിച്ചു
പൂർവ്വ പിതാക്കളുടെ ജന്മം കൊണ്ട് തന്നെ രാജ്യത്തെ പൗരന്മാരായ മുസ്ലിംങ്ങളുടെ പൗരത്വം വംശ വെറിയുടെ കാരണത്താൽ റദ്ദ് ചെയ്യുന്നതിന് തുടക്കം കുറിച്ച കുപ്ര സിദ്ധി കേട്ട ആസാം സംസ്ഥാനത്ത് ഭൂമിയിൽ കിടപ്പാടം നഷ്ടപ്പെടുമെന്ന് കണ്ട് സമരം ചെയ്ത എണ്ണൂറോളം കുടുംബങ്ങൾക്കെതിരെ ആർ.എസ്.എസ്സിന്റെ ആജ്ഞാനുവർത്തികളായി മാറിയ പോലീസ് ക്രിമിനലുകൾ വെടിവെക്കുകയും തൽഫലമായി 3 ഗ്രാമീണ മുസ്ലിം യുവാക്കൾ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ ദേശവ്യാപകമായി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ കീഴിൽ ഇന്നും, ഇന്നലെയും തെരുവിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്. അതിന്റെ ഭാഗമായി തിരൂരിലും എസ്.ഡി.പി.ഐ. തിരൂർ മുനിസിപ്പൽ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.
നിരവധി പേർ പങ്കെടുത്ത പ്രകടനം തിരൂർ താഴെപാലത്തുനിന്നും ആരംഭിച്ച് പ്രകടനം മാർക്കറ്റ് റോഡ്, ബസ് സ്റ്റാൻഡ്, പാൻ ബസാർ എന്നിവിടങ്ങൾ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.
മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള ‘വംശ ശുദ്ധീകരണ’ പ്രക്രിയയുടെ ഭാഗമാണിതെന്നും പൊലീസ് കാവലിൽ ആർ. എസ്. എസ്. അത് നടപ്പാക്കുന്നത് എപ്രകാരമായിരിക്കുമെന്ന അവസാന ഉദാഹരണമാണ് അസമിലെ ദോൽപൂരിൽ നടന്നതെന്നും സെൻട്രൽ ജംഗ്ഷനിൽ നടന്ന സമാപന യോഗത്തിൽ സ്വാഗത പ്രസംഗം നടത്തിയ SDPI മുനിസിപ്പൽ സെക്രട്ടറി ഇബ്രാഹിം പുത്തുതോട്ടിൽ അപലപിച്ചു.
മുനിസിപ്പൽ പ്രസിഡന്റ് ഹംസ അന്നാര അധ്യക്ഷ വഹിച്ചു.
SDPI തിരൂർ മണ്ഡലം സെക്രട്ടറി നജീബ് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് റഷീദ് സെഞ്ച്വറി, മുസ്തഫ പിലാശേരി,ഷെഫീഖ് അന്നാര, അബ്ദുറഹിമാൻ പയ്യനങ്ങാടി, അഷ്‌റഫ് തുടങ്ങിയവർ നേതൃത്വം നൽകി.