ആസാം വെടിവയ്പ് തിരൂരിൽ പ്രതിഷേധം
തിരൂർ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അസമിലുണ്ടായ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂർ ഡിവിഷൻ കമ്മിറ്റിയുടെ കീഴിൽ തിരൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
വംശ വെറിയും, വർഗീയതയും കൈമുതലാക്കിയ ആർ എസ് എസ് ആസാം മണ്ണിലെ ദരംഗം ജില്ലയിൽ കുടിയേറ്റത്തിന്റെ പേര് പറഞ്ഞു മുസ്‌ലിം ജനതയുടെ നെഞ്ചകത്തിൽ നിറയൊഴിച്ചു കൊല്ലുന്നതാണ് നമ്മൾക്ക് കാണാൻ കഴിഞ്ഞത്. മുസ്‌ലിം ഉന്മൂലനം ആണ് ബആർ എസ് എസ് ഭരണം അജണ്ടയാക്കി വെച്ചിട്ടുള്ളത്. അത് ഇന്ത്യ രാജ്യത്ത് വിലപോവുകയില്ല. എന്ത് വില കൊടുത്തും ആർ എസ് എസ് ന്റെ ഈ അജണ്ട രാജ്യത്തെ പൊതു ജനങ്ങളെ കൂടെ നിർത്തി അടിച്ചമർത്തുക തന്നെ ചെയ്യും.
അതിനു മുൻപന്തിയിൽ പോപുലർ ഫ്രണ്ടിന്റെ കർമഭടന്മാർ മുൻ നിരയിൽ ഉണ്ടാകുമെന്നും ഉത്ഘാടന പ്രസംഗം നിർവഹിച്ച എ. കെ. അബ്ദുൽ മജീദ് മാസ്റ്റർ പറഞ്ഞു.
ഒരു കൂട്ടർ മാത്രം ഇന്ത്യയിൽ സമാധാനം പ്രതീക്ഷിക്കേണ്ട അവസ്ഥ ഉണ്ടാവുകയില്ലയെന്നും, എല്ലാവർക്കും തുല്ല്യ നീതിയാണ് ഇന്ത്യയിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. അത് ഈ ഇന്ത്യ രാജ്യത്ത് നടപ്പിലാക്കുന്നത് വരെ പോപുലർ ഫ്രണ്ടിന്റെ കർമഭടന്മാർക്ക് വിശ്രമം പ്രതീക്ഷിക്കേണ്ട എന്നും ഉദ്ഘാടന പ്രസംഗത്തിൽ മജീദ് മാസ്റ്റർ കൂട്ടി ചേർത്തു.
തിരൂർ ഡിവിഷൻ സെക്രട്ടറി അബ്ദുറഹിമാൻ കല്ലിങ്ങൽ സ്വാഗതം ആശംസിച്ച പരിപാടിയിൽ തിരൂർ ഡിവിഷൻ പ്രസിഡന്റ് സി.ച്. ബഷീർ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ പ്രകടനം താഴെപ്പാലത്ത് നിന്നും ആരംഭിച്ചു തിരൂർ നഗരം ചുറ്റി ബസ്റ്റാന്റിൽ സമാപിച്ചു. പ്രകടനത്തിന് കബീർ തിരൂർ, യഹിയ, അബ്ദുൽ കാദർ, ആബിദ്, ബാപ്പു നിസാർ, മുസ്തഫ എന്നിവർ നേതൃത്വം നൽകി.