Fincat

ഹർത്താലായതിനാൽ നാളെ സർവീസ് ഇല്ലെന്ന് കെ എസ് ആർ ടി സി

തിരുവനന്തപുരം: ചില തൊഴിലാളി സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ നാളെ രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുവരെ കെ എസ് ആർ ടി സി സർവീസുകൾ നടത്തില്ലെന്ന് സി എം ഡി ബിജു പ്രഭാകർ അറിയിച്ചു. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകുവാൻ സാദ്ധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാൻ സാദ്ധ്യതയുള്ളതിനാലും നാളെ സാധാരണ ഗതിയിൽ സർവീസുകൾ ഉണ്ടായിരിക്കുന്നതല്ലെന്നാണ് അറിയിപ്പിൽ പറയുന്നത്.

1 st paragraph

അവശ്യ സർവീസുകൾ വേണ്ടി വന്നാൽ അതത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടിൽ പരിമിതമായി ലോക്കൽ സർവീസുകൾ പൊലീസ് അകമ്പടിയോടെ അയയ്ക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ വൈകിട്ട് ആറുമണിക്കുശേഷം.

2nd paragraph

ദീർഘദൂര സർവീസുകൾ അടക്കം എല്ലാ സ്റ്റേ സർവീസുകളും ആരംഭിക്കും.

അതേസമയം, തങ്ങൾ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും നാളെ ഡ്യൂട്ടിക്ക് ഹാജരാകുമെന്നുമാണ് കെ എസ് ആർ ടി സിയിലെ പ്രധാന യൂണിയനുകളിൽ ഒന്നായ ബി എം എസ് പറയുന്നത്. എം ഡിതന്നെ പണിമുടക്കിന് അനുകൂലമായി ഉത്തരവ് ഇറക്കിയത് ശരിയായ നടപടിയല്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.