ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു

കൂട്ടായി: ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീണ് വീട് തകർന്നു. കൂട്ടായി പള്ളിവളപ്പ് കമ്മാക്കാനകത്ത് ശരീഫയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് മുറിഞ്ഞു വീണത്.ഇന്നലെ പകൽ പതിനൊന്നരയോടെയാണ് സംഭവം.

അപകട സമയത്ത് ശരീഫയുടെ പ്രസവിച്ചു കിടക്കുന്ന രണ്ട് മക്കളും അവരുടെ കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഉണ്ടായിരുന്നു. എന്നാൽ വീട്ടുകാർക്കാർക്കും പരിക്കേല്ക്കാതെ അല്ഭുതകരമായി രക്ഷപ്പെട്ടു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.