ലോഗോ ക്ഷണിക്കുന്നു

മലപ്പുറം ജില്ലയില്‍ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഗോത്രാമൃത് സമഗ്ര പട്ടികവര്‍ഗ വികസന പദ്ധതിക്കു വേണ്ടി ലോഗോ ക്ഷണിക്കുന്നു. പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിയുള്ള ആശയങ്ങളുള്‍ക്കൊള്ളുന്ന ലോഗോ ആയിരിക്കണം. ലോഗോ ഡിസൈന്‍ ചെയ്ത് ഒക്‌ടോബര്‍ അഞ്ചിനകം jssmlpm@gmail.com എന്ന ഇ – മെയിലിലേക്ക് അയക്കേണ്ടതാണ്. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് അര്‍ഹമായ പുരസ്‌കാരം നല്‍കും.