ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: വീടിനടുത്തെ കരിങ്കൽ ക്വാറിയിലെ വെള്ളകെട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു. പെരുമണ്ണ പാറമ്മൽ അഭിലാഷിൻ്റെ മകനും കുന്ദമംഗലം ഹൈസ്കൂളിലെ പത്താംതരം വിദ്യാർത്ഥിയുമായ ആദർശ് (15) ആണ് മരിച്ചത്. അമ്മയും അമ്മമ്മയും ആശുപത്രിയിൽ പോയ നേരത്ത് സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം ക്വാറിയിലെ വെള്ളക്കെട്ട് കാണാൻ പോയതായിരുന്നു ആദർശ്. പിന്നീട് കുളിക്കാൻ ഇറങ്ങുകയും ചെയ്തു. കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടികളുടെ കരച്ചിൽ കേട്ട് സമീപത്തെ തൊഴിലാളികൾ എത്തി ഉടനേ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദർശിന്റെ ജീവൻ രക്ഷിക്കാനായില്ല.