കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധിതര്‍ കുറയുന്നു 845 പേര്‍ക്ക് വൈറസ്ബാധ; 1,346 പേര്‍ക്ക് രോഗമുക്തി



ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10.35 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 828 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്ന്
ഉറവിടമറിയാതെ ആറ് പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 12,403 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 41,995 പേര്‍

മലപ്പുറം ജില്ലക്ക് ആശ്വാസമായി കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ശനിയാഴ്ച (2021 ഒക്ടോബര്‍ രണ്ട്) 845 പേര്‍ക്കാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 10.35 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,346 പേര്‍ ശനിയാഴ്ച രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം രോഗവിമുക്തരായവരുടെ എണ്ണം ജില്ലയില്‍ 5,37,413 പേരായി. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 828 പേര്‍ക്കും ആറ് പേര്‍ക്ക് ഉറവിടമറിയാതെയും രോഗബാധ സ്ഥിരീകരിച്ചു. വൈറസ്ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നിന്ന് തിരിച്ചെത്തിയവരാണ്.

41,995 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 12,403 പേര്‍ ചികിത്സയിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 693 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 122 പേരും 95 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 23 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റു നിരീക്ഷണ കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്.

കോവിഡ് സ്ഥിരീകരിച്ചവര്‍ സമ്പര്‍ക്ക വിലക്ക് കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് 19 സ്ഥിരീകരിച്ചവര്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ദിവസങ്ങളില്‍ രോഗി സമ്പര്‍ക്കവിലക്ക് കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. യാതൊരു രോഗ ലക്ഷണങ്ങളുമില്ലാത്ത വൈറസ് ബാധിതര്‍ സ്രവ പരിശോധനയ്ക്ക് വിധേയമായ ദിവസം മുതല്‍ 10 ദിവസം വീട്ടിലോ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുള്ള ഗൃഹ പരിപാലന കേന്ദ്രത്തിലോ സമ്പര്‍ക്ക വിലക്കില്‍ കഴിയണം. വീട്ടില്‍ രോഗിക്ക് മാത്രമായി ഉപയോഗിക്കാന്‍ ശുചിമുറിയോട് കൂടിയ പ്രത്യേക താമസ സൗകര്യം ഇല്ലെങ്കില്‍ ഗൃഹ പരിപാലന കേന്ദ്രത്തില്‍ പോകേണ്ടതാണ്. വീട്ടില്‍ ചെറിയ കുട്ടികള്‍, ജീവിതശൈലീ രോഗബാധിതര്‍, പ്രായം കൂടിയവര്‍ തുടങ്ങിയവരുണ്ടെങ്കിലും വൈറസ് ബാധിതരായവര്‍ ഗൃഹപരിപാലന കേന്ദ്രത്തിലേക്ക് മാറുന്നതായിരിക്കും രോഗവ്യാപനം തടയുന്നതിന് ഉചിതം.  

ലഘുവായതും ഗുരുതരമല്ലാത്തതുമായ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് ലക്ഷണം തുടങ്ങി 10 ദിവസമാണ് സമ്പര്‍ക്ക വിലക്കുള്ളത്. ഇവര്‍ക്കും 10 ദിവസത്തിനുള്ളില്‍ അവസാന മൂന്ന് ദിവസങ്ങളില്‍ യാതൊരു രോഗലക്ഷണങ്ങളുമില്ലാത്തവര്‍ക്കും ഈ കാലയളവിനു ശേഷം സമ്പര്‍ക്ക വിലക്ക് അവസാനിപ്പിക്കാം. രോഗ ലക്ഷണങ്ങള്‍ കൂടുകയോ, ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയോ ചെയ്താല്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതാണ്. ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവരും, കാന്‍സര്‍, അവയവം മാറ്റിവെച്ചവര്‍, വൃക്ക, കരള്‍ രോഗബാധിതര്‍, മറ്റ് രോഗപ്രതിരോധശേഷി അപര്യാപ്തതാ രോഗങ്ങള്‍ (എച്ച്.ഐ.വി പോലുള്ളവ) എന്നിവയുള്ളവര്‍ രോഗലക്ഷണങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കോവിഡ് ആശുപത്രികളില്‍ ചികിത്സ തേടണം. കോവിഡ് ബാധിതര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ പ്രതിരോധ വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നു

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച വൈകീട്ട് വരെ 36,53,274 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 27,36,552 പേര്‍ക്ക് ആദ്യ ഡോസും 9,16,722 പേര്‍ക്ക് രണ്ട് ഘട്ട വാക്സിനുകളുമാണ് നല്‍കിയത്. നിലവില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണെന്നും വാക്‌സിന്‍ സ്വീകരിക്കാനുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഒക്ടോബര്‍ രണ്ട്) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 25
ആലങ്കോട് 26
ആലിപ്പറമ്പ് 01
അമരമ്പലം 15
ആനക്കയം 12
അങ്ങാടിപ്പുറം 17
അരീക്കോട് 03
ആതവനാട് 13
ഊരകം 04
ചാലിയാര്‍ 05
ചീക്കോട് 15
ചേലേമ്പ്ര 07
ചെറിയമുണ്ടം 02
ചെറുകാവ് 05
ചോക്കാട് 06
ചുങ്കത്തറ 10
എടക്കര 04
എടപ്പറ്റ 03
എടപ്പാള്‍ 11
എടരിക്കോട് 02
എടവണ്ണ 08
എടയൂര്‍ 12
ഏലംകുളം 10
ഇരിമ്പിളിയം 03
കാലടി 03
കാളികാവ് 07
കല്‍പകഞ്ചേരി 04
കണ്ണമംഗലം 10
കരുളായി 04
കരുവാരക്കുണ്ട് 02
കാവനൂര്‍ 01
കീഴാറ്റൂര്‍ 06
കോഡൂര്‍ 10
കൊണ്ടോട്ടി 10
കൂട്ടിലങ്ങാടി 08
കോട്ടക്കല്‍ 06
കുറുവ 06
കുറ്റിപ്പുറം 08
കുഴിമണ്ണ 04
മക്കരപ്പറമ്പ് 01
മലപ്പുറം 45
മമ്പാട് 04
മംഗലം 02
മഞ്ചേരി 31
മങ്കട 10
മാറാക്കര 09
മാറഞ്ചേരി 12
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 22
മൂര്‍ക്കനാട് 12
മൂത്തേടം 04
മൊറയൂര്‍ 05
മുതുവല്ലൂര്‍ 04
നന്നമ്പ്ര 09
നന്നംമുക്ക് 16
നിലമ്പൂര്‍ 10
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 10
ഒഴൂര്‍ 03
പള്ളിക്കല്‍ 04
പാണ്ടിക്കാട് 13
പരപ്പനങ്ങാടി 11
പറപ്പൂര്‍ 09
പെരിന്തല്‍മണ്ണ 11
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 19
പെരുവള്ളൂര്‍ 04
പൊന്മള 02
പൊന്നാനി 06
പൂക്കോട്ടൂര്‍ 13
പോരൂര്‍ 03
പോത്തുകല്ല് 09
പുലാമന്തോള്‍ 05
പുളിക്കല്‍ 07
പുല്‍പ്പറ്റ 02
പുറത്തൂര്‍ 05
പുഴക്കാട്ടിരി 04
താനാളൂര്‍ 01
താനൂര്‍ 04
തലക്കാട് 03
തവനൂര്‍ 09
തേഞ്ഞിപ്പലം 07
തിരുനാവായ 03
തിരുവാലി 10
തൃക്കലങ്ങോട് 11
തൃപ്രങ്ങോട് 03
തുവ്വൂര്‍ 14
തിരൂര്‍ 15
തിരൂരങ്ങാടി 16
ഊര്‍ങ്ങാട്ടിരി 02
വളാഞ്ചേരി 11
വളവന്നൂര്‍ 03
വള്ളിക്കുന്ന് 11
വട്ടംകുളം 01
വാഴക്കാട് 09
വാഴയൂര്‍ 20
വഴിക്കടവ് 07
വെളിയങ്കോട് 07
വേങ്ങര 12
വെട്ടത്തൂര്‍ 08
വെട്ടം 04
വണ്ടൂര്‍ 06