ജില്ലയിലെ പ്ലസ് വണ്‍ ബാച്ചുകള്‍ വര്‍ദ്ധിപ്പിക്കണം
കോട്ടക്കൽ: എസ് എസ് എല്‍ സി പരീക്ഷയില്‍ ഏറ്റവുമധികം എ പ്ലസ് നേടിയ കുട്ടികളുള്ള മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ ബാച്ചുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ഓരോ നിയോജക മണ്ഡലത്തിലും ഓരോ ഐ ടി ഐ കള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടക്കല്‍ മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ടി വി സുലൈഖാബി നിയോജക മണ്ഡലം എം എല്‍ എ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് നിവേദനം കൈമാറി.

മണ്ഡലം ലീഗ് ജന. സെക്രട്ടറി ബഷീര്‍ രണ്ടത്താണി, കെ കെ നാസര്‍ , ഷരീഫാ ബഷീര്‍, ബുഷ്‌റഷബീര്‍, വസീമ വേളേരി, ഫസീല ടീച്ചര്‍, നബീസ ടീച്ചര്‍ പൊന്മള എന്നിവരും പങ്കെടുത്തു.
പ