തിരൂരങ്ങാടിയിൽ തീപ്പൊള്ളലേറ്റ്‌ യുവാവ്‌ മരിച്ചു

തിരൂരങ്ങാടി : വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവാവ്‌ കോഴിക്കോട്‌ മെഡിക്കൽകോളേജിൽ മരിച്ചു. ചെറുമുക്ക് വെസ്റ്റ് വലിയപീടിയേക്കൽ കുഞ്ഞാലി ഹാജിയുടെ മകൻ യാസർ അറഫാത്ത്‌ (36) ആണ് മരിച്ചത്.

വെള്ളിയാഴ്‌ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ്‌ മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെ രാത്രി പത്തുമണിയോടെയാണ്‌ മരിച്ചത്‌. മാതാവ്: ഫാത്തിമ. ഭാര്യ: ശബാന. മക്കൾ: ഹാദി മുഹമ്മദ്‌, ഹനാൻ.