വാഹനാപകടത്തിൽ യുവാവ് മരിച്ചു
മലപ്പുറം: ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഉദരംപൊയിൽ സ്വദേശി മരിച്ചു. കാളികാവ് ഉദരംപൊയിലിലെ പെരുമ്പള്ളി അബ്ദുവിൻ്റെ മകൻ നൗഷാദ് അലി(39)യാണ് മലപ്പുറം – കോട്ടക്കൽ റോഡിൽ വടക്കേമണ്ണയിൽ നടന്ന അപകടത്തിൽ മരിച്ചത്. ഡ്രൈവറായ നൗഷാദലി ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവേയാണ് അപകടം.
ഇയാൾ സഞ്ചരിച്ച ബൈക്ക് ഗുഡ്സിൽ ഇടിച്ച ശേഷം എതിരേ വന്ന കാറിലും കൂട്ടിയിടിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം.

സഫിയയാണ് നൗഷാദലിയുടെ മാതാവ്. ഭാര്യ: ഷെമീന. മക്കൾ: ലിന തസ്റിൻ, ലെന നസ്റിൻ. ഖബറടക്കം ഞായറാഴ്ച വൈകീട്ട് ഉദരംപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.