സ്വര്‍ണാഭരണം പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ 15-ാം ദിനം അറസ്‌റ്റ് ചെയ്‌തു.
തേഞ്ഞിപ്പലം: വീട്ട് മുറ്റത്തു കളിച്ചു കൊണ്ടിരുന്ന ബാലികയുടെ സ്വര്‍ണ്ണാഭരണം പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ തേഞ്ഞിപ്പലം പോലിസ് 15ആം ദിവസം കണ്ടെത്തി അറസ്‌റ്റ് ചെയ്‌തു. പെരുവള്ളൂര്‍ കരുവാങ്കല്ല് ഉങ്ങുങ്ങലില്‍ സെപ്‌റ്റംബര്‍ 17ന് ഉച്ച സമയം വീടിന് മുറ്റത്തു കളിക്കുന്ന ബാലികയുടെ കഴുത്തില്‍ അണിഞ്ഞ സ്വര്‍ണ ചെയിന്‍ പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞ കോഴിക്കോട് നടുവണ്ണൂര്‍ കാവുന്തറയിലെ പാറമ്മല്‍ ബഷീര്‍ (47) ആണ് അറസ്‌റ്റിലായത്.

തേഞ്ഞിപ്പലം പോലീസ് ഇന്‍സ്‌പെക്‌ടര്‍ എന്‍.ബി ഷൈജു, സബ് ഇന്‍സ്‌പെക്‌ടര്‍ സംഗീത് പുനത്തില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സജീവ് സിപി, സിവില്‍ പോലീസ് ഓഫിസര്‍ എം റഫീഖ്, എം.സജീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്‌റ്റ് ചെയ്‌തത്. യുവ അഭിഭാഷകന്റെ മരണത്തിനിടയാക്കി കടന്ന് കളഞ്ഞ വാഹനം 40 ആം ദിവസം കണ്ടെത്തി പ്രതിയെ അറസ്‌റ്റ് ചെയ്‌തതിന് തേഞ്ഞിപ്പലം പോലീസ് ആദരം ഏറ്റ് വാങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു.