ഹെല്‍ത്ത് സെന്ററിന്റെ സൗകര്യക്കുറവ് പരിഹരിച്ച് ഡോക്ടറെ നിയമിക്കണം.

മൂന്നിയൂര്‍: മൂന്നിയൂര്‍ പാറക്കടവ് ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ സൗകര്യക്കുറവ് പരിഹരിച്ച് സെന്ററില്‍ ഡോക്ട്ടറെ നിയമിക്കാന്‍ തയ്യാറാകണമെന്ന് ആലിന്‍ ചുവട് ഏരിയാ കോണ്‍ഗ്രസ്സ് കമ്മറ്റി  ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. ഹെല്‍ത്ത് സെന്റര്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് ഒരു ഇടുങ്ങിയ മുറിയിലാണ്. തൊട്ടടുത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന കെട്ടിടം പുതുക്കിപണിത് സൗകര്യം ഏര്‍പ്പെടുത്തി സ്ഥിരം ഡോക്ട്ടറെ നിയമിക്കക എന്നത് നാട്ടുകാരുടെ ഏറെ കാലത്തെ ആവശ്യവുമാണ്. പരിസര പ്രദേശത്തുള്ള . പാറക്കടവ്, ആലിന്‍ ചുവട്. അരീക്കെട്ട് പറമ്പ് :ചിനക്കല്‍ . പുളിച്ചേരി. പാറാക്കാവ് . . എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഈ സൗകര്യം വളരെ ഉപകാരപ്രദമാകും.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ആരോഗ്യമന്ത്രി അടക്കമുള്ള ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് .കെ . മൊയ്തീന്‍കുട്ടി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. സി.കെ. അപ്പുക്കുട്ടന്‍ . മൊയ്തീന്‍ മൂന്നിയൂര്‍, ചാനേ ത്ത് അബ്ദു , കെ. പി.മുഹമ്മദ് . എന്‍.എം.റഫീഖ്,  കെ.വി.ഹംസ,  മുഹമ്മദ് പീച്ചന്‍ വീടന്‍  . ശ്രീനിവാസന്‍ ശാന്തിനഗര്‍ . ഷാഹുല്‍ പരാടന്‍, എന്നിവര്‍ സംസാരിച്ചു.