Fincat

കൂട്ടുകാരോടൊപ്പം കുളത്തില്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

താനൂർ. കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ടൗൺ ജുമാഅത്ത് പള്ളിക്ക് സമീപം കൊല്ലഞ്ചേരി അയ്യൂബിൻ്റെ മകൻ മുഹമ്മദ് അഫ് നാസാണ് (9) മരിച്ചത്. കുളിക്കന്നതിനിടെ അബദ്ധത്തിൽ ചെളിയിൽ പൂണ്ടായിരുന്നു മരണം.

1 st paragraph

തിരൂർ ഗവ.ജില്ലാ ആശുപത്രിയിൽ ഇന്ന് (ചൊവ്വ) പോസ്റ്റ്മോർട്ടം നടത്തി വടക്കെ ജുമാഅത്ത് പള്ളിയിൽ ഖബറടക്കം നടക്കും. ടൗൺ ജി എം യു പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

2nd paragraph

മാതാവ്: ബുഷറ. സഹോദരങ്ങൾ: ഷാഹുൽ, അൻസാർ, അൻവർ, കുഞ്ഞിട്ടി, ഫാത്തിമ സുഹറ.