കുവൈത്തിലെ നബി ദിന അവധി ഒക്ടോബർ 21 വ്യാഴാഴ്ച
കുവൈത്ത്: കുവൈത്തിലെ നബി ദിന അവധി ഒക്ടോബർ 21 വ്യാഴാഴ്ചയായിരിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു ഇത് സംബന്ധിച്ച സിവിൽ സർവീസ് കമ്മീഷൻ നിർദേശം മന്ത്രി സഭാ യോഗം അംഗീകരിച്ചു

ഈ മാസം 18 ന് വരേണ്ടിയിരുന്ന നബി ദിന അവധിയാണ് 21 ലേക്ക് മാറ്റിയിരിക്കുന്നത് ഇതോടെ 21 വ്യഴാഴ്ച നബി ദിന അവധിയും തുടർന്നുള്ള വെള്ളി ശനി ദിവസങ്ങളിൽ വാരാന്ത്യ അവധി ഉൾപ്പെടെ മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കും 24 ഞായറാഴ്ച മുതൽ പ്രവർത്തി ദിനങ്ങൾ ആരംഭിക്കും