ഉപാധിരഹിതമായി കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കണം- ബി കെ എം യു
മലപ്പുറം : യാതൊരു ഉപാധിയും കൂടാതെ കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. കൃഷ്ണന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഭാരത് ഖേദ് മസ്തൂര്‍ യൂണിയന്‍ ( ബി കെ എം യു ) മലപ്പുറം ജി്ല്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കി വരുന്നുണ്ട്. എന്നാല്‍ രാജ്യത്തെ ജനങ്ങളെ തീറ്റിപ്പോറ്റാനായി ഭക്ഷ്യ ഉത്പ്പാദന രംഗത്തും നാണ്യ വിളകളുടെ ഉത്പ്പാദന രംഗത്തും പ്രവര്‍ത്തിയെടുക്കുന്ന കര്‍ഷക തൊഴിലാളികള്‍ക്ക് ഉപാധി രഹിതമായി 60 വയസ് പൂര്‍ത്തീകരിച്ചാല്‍ പെന്‍ഷന്‍ നല്‍കുകയാണ് വേണ്ടത്. കര്‍ഷക തൊഴിലാളികള്‍ പലരും പിന്നോക്കാവസ്ഥയില്‍ കഴിയുന്നവരാണ്. കൂലിക്ക് പുറമേ തൊഴിലാളികള്‍ക്ക് ക്ഷേമ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് കര്‍ഷക തൊഴിലാളി ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. ക്ഷേമനിധിയിലേക്ക് തൊഴിലാളികള്‍ അടക്കേണ്ട തുക വര്‍ദ്ധിപ്പിച്ചുവെങ്കിലും കര്‍ഷക തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടിയൊന്നുമുണ്ടാകുന്നില്ലെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി 21 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഒ കെ അയ്യപ്പന്‍, സിദ്ധീഖ് മൈത്ര, എ പി വാസുദേവന്‍, സി ഡി കൃഷ്ണന്‍, പി സി ബാലകൃഷ്ണന്‍, കുഞ്ഞികൃഷ്ണന്‍ മങ്കട, പി. നാരായണന്‍ മഞ്ചേരി, പി ദാസന്‍, സലീം തിരൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ