കർഷക ഹത്യക്കെതിരെ എസ്.ഡി.പി.ഐ തിരൂർ മുനിസിപ്പൽ കമ്മറ്റി പ്രതിഷേധിച്ചു


തിരൂർ : യു പി യിൽ ന്യായമായ അവകാശങ്ങൾക്ക് സമരം ചെയ്യുന്ന കർഷകർക്കിടയിലേക്ക് ബിജെപി കേന്ദ്ര സഹമന്ത്രിയുടെ മകൻ വാഹനമിടിച്ചു കയറ്റി ഒൻപത് കർഷകരെ കൊലപ്പെടുത്തി. ഇത് ഞെട്ടലുളവാക്കുന്ന സംഭവമാണ്.
ഇന്ത്യൻ ഫാസിസം അതിന്റെ മൂർത്തീ ഭാവത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഇന്നലെ യു. പി യിൽ നമ്മൾ കണ്ടത്. മറ്റുള്ള രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യൻ ഭരണ കൂടം നാണം കെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ് സംചാതമായി കൊണ്ടിരിക്കുന്നത്.ആർ, എസ്, എസ് ന്റെ അജണ്ടകൾക്കെതിരെ ശബ്ദിക്കുന്നവരെയെല്ലാം വേട്ടയാടി ഇല്ലായ്മ ചെയ്തു കളയാമെന്നത് അവരുടെ ദിവാസ്വപ്നം മാത്രമാണ്.
ജനാധിപത്യ ഇന്ത്യയിൽ ഫാസിസ്റ്റ് നയങ്ങൾ ഇനിയും തിരുത്താൻ തയ്യാറില്ലാത്ത കേന്ദ്ര ഭരണത്തിനെതിരെ എസ്.ഡി.പി.ഐ ദേശിയ തലത്തിൽ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ ഭാഗമായി SDPI തിരുർ മുനിസിപ്പൽ കമ്മറ്റി തിരൂരിൽ പ്രതിഷേധ പ്രകടനം നടത്തി.


പ്രഘടനം താഴെപാലം ബൈപാസ്സിൽ നിന്നും ആരംഭിച്ചു തിരൂർ നഗരം ചുറ്റി സെൻട്രൽ ജെഗ്ക്ഷനിൽ സമാപിച്ചു. സമാപന പരിപാടിയിൽ എസ്, ഡി, പി ഐ തിരൂർ മണ്ഡലം സെക്രെട്ടറി നജീബ് തിരൂർ, മുൻസിപ്പൽ പ്രസിഡന്റ്‌ ഹംസ അന്നാര, ഇബ്രാഹിം പുത്തുതോട്ടിൽ, ഷാഫി സബ്ക എന്നിവർ സംസാരിച്ചു.

പ്രതിഷേധ സമരത്തിന് റഷീദ് സെഞ്ചുറി, റഫീഖ് പിലാശ്ശേരി, അഫീസ് മുത്തൂർ, സലാം അന്നാര, റഫീഖ് പൂക്കയിൽ, അബ്ദുറഹിമാൻ കല്ലിങ്ങൽ എന്നിവർ നേത്രത്വം നൽകി.