Fincat

ക്ലാസുകൾ ഉച്ചവരെ, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണം നൽകും; ശനിയാഴ്ച പ്രവർത്തി ദിവസമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

1 st paragraph

ശനിയാഴ്ച പ്രവർത്തി ദിവസമാക്കുമെന്നും, അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും വാക്‌സിനേഷൻ ഉറപ്പുവരുത്തുമെന്ന് മന്ത്രി അറിയിച്ചു. ഫിറ്റ്‌നസ് ഇല്ലാത്ത വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് തൊട്ടടുത്ത സ്‌കൂളിൽ ക്ലാസ് ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2nd paragraph

എൽ പി ക്ലാസിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികളെ മാത്രമേ ഇരുത്തുകയുള്ളൂ. പരമാവധി മൂന്ന് വിദ്യാർത്ഥികളെ മാത്രമേ ഓട്ടോറിക്ഷയിൽ കയറ്റാൻ പാടുള്ളൂ. വിദ്യാർത്ഥി കൺസെഷന്റെ കാര്യത്തിൽ സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തുമെന്നും വി ശിവൻകുട്ടി പറഞ്ഞു.