കടലുണ്ടിപ്പുഴയില്‍ രണ്ട് കുട്ടികളെ കാണാതായി ഒരാളെ കണ്ടെത്തി.

മലപ്പുറം: മലപ്പുറം താമരക്കുഴി ആനക്കടവ് പാലത്തിനു താഴെ രണ്ട് കുട്ടികളെ കടലുണ്ടിപ്പുഴയില്‍ കാണാതായി. താമരക്കുഴി മുള്ളന്‍മടയന്‍ മുഹമ്മദിന്റെ മകന്‍ ആസിഫ് (16), താമരക്കുഴി മേലേടത്ത് മജീദിന്റെ മകന്‍ റൈഹാന്‍ എന്ന റിയു (15) എന്നിവരെയാണ് കാണാതായത്. ഒരാളെ ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തി കണ്ടെത്തിയെങ്കിലും മരണപ്പെട്ടിരുന്നു.

വൈകിട്ട് 5 മണിയോടെ കുളിക്കാനായി പുഴയിലിറങ്ങിയതായിരുന്നു ഇവര്‍. കൂടെയുണ്ടായിരുന്നു മറ്റ് രണ്ടു കുട്ടികള്‍ നീന്തി രക്ഷപ്പെട്ടു. പോലിസും ഫയര്‍ഫോഴ്‌സും ഒരു കുട്ടിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.