തിരൂരിൽ ഓട്ടോ ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

തിരൂര്‍: ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി ഡ്രൈവര്‍ മരിച്ചു. തലക്കടത്തൂര്‍ ഓവുങ്ങലില്‍ വെച്ചാണ് സംഭവം. തങ്ങള്‍സ് റോഡിലെ കോടനയില്‍ സുധീര്‍(42) ആണ് മരിച്ചത്.


സുധീറിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലേക്ക് നീങ്ങി നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കളില്‍ തട്ടി നില്‍ക്കുകയായിരുന്നു. നാട്ടുകാര്‍ സുധീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ് അവറാന്‍ കുട്ടി, മാതാവ് കദിയാമുക്കുട്ടി. ഭാര്യ റംല, മകന്‍ സിനാന്‍, സഹോദരങ്ങള്‍ ഫൈസല്‍, സനല്‍ ബാബു, അല്‍അമീന്‍(ഷിബു), ജസീല ഷെറിന്‍.