കെ എസ് ടി യു ചരിത്രാന്വേഷക യാത്ര ആരംഭിച്ചു

.
മലബാർ സമര ചരിത്ര സ്മാരകമായ വാരിയംകുന്നൻ കുഞ്ഞഹമ്മദ് ഹാജി സ്മാരകം ടൗൺ ഹാളിൽ നിന്നും തുടങ്ങി അജന്ത, എല്ലോറ ഗുഹ വരെയാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന യാത്ര.

ഒക്ടോബർ 7 നു വൈകിട്ട് സ്വയം സജ്ജമാക്കിയ വാഹനത്തിൽ യാത്ര തുടങ്ങി മൈസൂർ, ഹോസ്‌പെട്ട്, ബീജാപൂർ,
മുംബൈ, ഔറംഗബാദ്,
ഗോൾകുംബാസ്, അജന്ത, എല്ലോറ എന്നിവ സന്ദർശിച്ചു 15 നു തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ചരിത്ര പുസ്തക താളുകളിലെ വസ്തുതകൾ നേരിട്ടനുഭവിക്കാനും പഠനം നടത്താനുമാണ് യാത്രയുടെ ഉദ്ദേശം.

കെ എസ് ടി യു മലപ്പുറം ജില്ലാ പ്രസിഡന്റ് മജീദ് കടേങ്ങൽ, ജനറൽ സെക്രട്ടറി എൻപി മുഹമദലി, ട്രഷറർ കോട്ട വീരാൻ കുട്ടി, ജില്ലാ ഉപാധ്യക്ഷൻ ഇപി ലത്തീഫ്, ജില്ലാ സെക്രട്ടറി ബഷീർ തൊട്ടിയൻ എന്നിവരാണ് ചരിത്രമാകാൻ പോകുന്ന അധ്യാപകരുടെ ചരിത്രന്വേഷണ യാത്രയിലെ അംഗങ്ങൾ.