പത്തു വർഷമായി ഒളിവിൽകഴിഞ്ഞിരുന്ന കൊട്ടേഷൻ സംഘാംഗങ്ങൾ മലപ്പുറം പോലീസിന്റെ പിടിയിൽ


മലപ്പുറം: മഞ്ചേരി അഡിഷണൽ സെഷൻസ് കോടതി(II) പിടക്കിട്ടാപുള്ളികളായി പ്രഖ്യാപിച്ച പത്തുവർഷമായി ഒളിവിൽകഴിഞ്ഞിരുന്ന പ്രസിദ്ധ കൊട്ടേഷൻ സംഘാംഗങ്ങളായ എറണാകുളം വട്ടേക്കുന്നം,സ്കൂൾ പറമ്പ്, അർഷാദും  എറണാക്കുളം അശേക റോഡിലുള്ള  നടുവിലെ മുല്ലത്ത് കാപ്പാട്ട് വീട്ടിൽ വിനോഷും മലപ്പുറം പോലീസിന്റെ പിടിയിൽ.


നിരവധി  കവർച്ചാ കേസുകളിൽ പ്രതിയായ  വട്ടേക്കുന്നം അർഷാദും മറ്റൊരു കൊട്ടേഷൻ സംഘത്തിൽപെട്ട   എറണാക്കുളം അശോക റോഡിലുള്ള നടുവിലെ മുല്ലത്ത് കാപ്പാട്  വീട്ടിൽ വിനോഷിനെയും  മലപ്പുറം  എസ് പി സുജിത്ത് ദാസ് IPS ന്റെ നിർദേശ പ്രകാരം  മലപ്പുറം Dysp PM പ്രദീപും സംഘവും  എറണാകുളത്ത് വച്ച് അറസ്റ്റ്ചെയ്തു. ഇരുവരും പത്തുവർഷത്തോളമായി  വിദേശത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു

,അർഷാദ് കുപ്രസ്സിദ്ധ  ഗുണ്ടാ തലവനായ    കോടാലി ശ്രീധരന്റെ വിശ്വസ്ത കൂട്ടാളി യായിരുന്നു . മലപ്പുറം  DANSAF അംഗങ്ങളായ si ഗിരീഷ് കുമാർ, ദിനേഷ് , മുഹമ്മദ് സലീം, ജസീർ , സഹേഷ്. ബുഷ്റ, ആരിഫ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റു ചെയ്തത്.