കെ. എസ്. ടി. യു ചരിത്രാന്യേഷക സംഘത്തിന് ഔറംഗാബാദിൽ സ്വീകരണം

ചരിത്ര തമസ്കരണത്തിനെതിരെ ചരിത്രാന്വേഷണ യാത്ര സംഘടിപ്പിച്ച കെഎസ്‌ടിയു മലപ്പുറം ജില്ലാ ടീം നിരവധി ചരിത്ര സ്മാരകങ്ങൾക്കും സ്ഥലങ്ങൾക്കും സാക്ഷ്യം വഹിച്ചു ലക്ഷ്യസ്ഥാനമായ അജന്ത ഗുഹയിൽ എത്തിച്ചേർന്നു. യാത്രാ അംഗങ്ങൾ ഗുഹകൾക്ക് സമീപം പതാക ഉയർത്തി പ്രതിഷേധിച്ചു.

രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം
ചരിത്രത്തെ വളച്ചൊടിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ഈ കാലത്ത് നിലവിലെ ചരിത്ര ഭൂമിക്കും സ്മാരകങ്ങൾ ക്കും സാക്ഷ്യം വഹിക്കുക എന്ന ലക്ഷ്യവുമായാണ് കെഎസ്‌ടിയു മലപ്പുറം ജില്ലാ കമ്മിറ്റി ചരിത്രാന്വേഷണ യാത്ര സംഘടിപ്പിച്ചത്. ഒക്ടോബർ ഏഴിന് മലപ്പുറത്തെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്മാരക ടൗൺഹാളിൽ നിന്നും ആരംഭിച്ച യാത്ര നാലാം ദിനമാണ് അജന്തയിൽ എത്തിച്ചേർന്നത്. അടുത്ത ദിവസങ്ങളിൽ മറ്റു ചരിത്ര സ്മാരകങ്ങളും സന്ദർശിച്ച് പതിനഞ്ചാം തീയതി നാട്ടിൽ എത്തിച്ചേരും. ഔറംഗാബാദിൽ സംഘത്തിന് ലഭിച്ച സ്വീകരണത്തിന് സാമൂഹ്യ പ്രവർത്തകനായ – സന്തോഷ് പവാർ സാർ നേതൃത്വം നൽകി പ്രതിഷേധത്തിന്റെ
പുതിയ ചരിത്രം രചിച്ച ഈ സംഘത്തിൽ മലപ്പുറം ജില്ലാ പ്രസിഡൻറ് മജീദ് കാടേങ്ങൽ ജനറൽ സെക്രട്ടറി എൻ പി മുഹമ്മദലി ട്രഷറർ കോട്ട വീരാൻകുട്ടി, ബഷീർ തൊട്ടിയൻ, ‘ഇ’ പി – എ. ലത്തീഫ് എന്നിവരാണ് നേതൃത്വം നൽകുന്നത്.