റോഡിന്റെ ശ്വാചിനി യാവസ്ഥ പരിഹരിക്കുക: നിവേദനം നൽകി

തിരൂർ: പൊന്മുണ്ടം പഞ്ചായത്തിലെ പൊൻമുണ്ടം വൈലത്തൂർ പാനേങ്കല പടി റോഡിന്റെ ശ്വാചിനീയാവസ്ഥ പരിഹാരം കാണണമെന്നാവശ്യ പെട്ടു കൊണ്ട് പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക് എസ്, ഡി, പി, ഐ പൊന്മുണ്ടം പഞ്ചായത്ത്‌ കമ്മിറ്റി നിവേദനം നൽകി. റോഡിന്റെ ഇപ്പോഴുള്ള അവസ്ഥക്ക് ഉടനെ പരിഹാരം കാണണമെന്നും ഇല്ലാത്ത പക്ഷം ജനകീയമായ സമരത്തിന് എസ്, ഡി, പി, ഐ നേതൃത്വം നൽകുമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്ദുൽ സലാം പൊന്മുണ്ടം എൻജിനിയറെ ഓർമപ്പെടുത്തി.

ഉടനെ പരിഹാരം കാണുമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എസ്, ഡി, പി, ഐ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്ദുൽ സലാമിന് ഉറപ്പു നൽകി. നിവേദന ചടങ്ങിൽ SDPI പൊന്മുണ്ടം പഞ്ചായത്ത് പ്രസിഡന്റ് സലാം പൊന്മുണ്ടം ,
പഞ്ചായത് സെക്രട്ടറി റിയാസ് കുറ്റിപ്പാല ,
മണ്ഡലം ട്രഷറർ അഷ്‌റഫ് ഫെയ്മസ് ,
കുറ്റിപ്പാല ബ്രാഞ്ച് പ്രസിഡന്റ് ഹസ്സൻ കാവപ്പുര എന്നിവർ പങ്കടുത്തു.