ദേശീയപാതയിൽ വെള്ളം കയറി; കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയിൽ ഗതാഗതം മുടങ്ങി:പാറ ഇടിഞ്ഞുവീണു വീടിന്റെ അടുക്കള ഭാഗം തകർന്നു
കൊണ്ടാട്ടി : കനത്ത മഴയിൽ കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയിൽ ദേശീയ പാതയിൽ മിക്കയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പുളിക്കൽ, പെരിയമ്പലം, ഐക്കരപ്പടി, തുറക്കൽ തുടങ്ങിയ ഭാഗത്തെല്ലാം റോഡിൽ വെള്ളം കയറിയിട്ടുണ്ട്.
രാവിലെ മുതൽ നിരവധി വാഹനങ്ങൾ ഈ ഭാഗങ്ങളിൽ കുടുങ്ങിക്കിടന്നു. രാമനാട്ടുകര ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾ കാക്കഞ്ചേരി, ചേളാരി ഭാഗങ്ങളിലൂടെയാണ് പോകുന്നത്.
തോടുകൾ പലതും നിറഞ്ഞൊഴുകുന്നുണ്ട്. നിരവധി വീടുകളിൽ വെള്ളം കയറി. ചെറുകാവ് പഞ്ചായത്തിൽ നിരവധി ഭാഗങ്ങളിൽ വീടുകൾക്കും നാശനഷ്ടമുണ്ട്.
ശക്തമായി മഴ തുടരുന്നതിനാൽ ഈ ഭാഗങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. പുളിക്കൽ ബി.എം ആശുപത്രിയിലും വെള്ളം കയറി.
പാറ ഇടിഞ്ഞുവീണു വീടിന്റെ അടുക്കള ഭാഗം തകർന്നു.
മമ്പുറത്ത് വീടിന്റെ പിൻവശം ഇടിഞ്ഞു വീണു.
വേങ്ങര: പാക്കടപ്പുറായ മാടംചിന ഭാഗത്ത് താമസിക്കുന്ന തുമ്പയിൽ മുഹമ്മദ് അലിയുടെ മകൻ ഷാഫിയുടെ വീടിന്റെ അടുക്കള ഭാഗത്തേക്കാണ് പാറ ഇടിഞ്ഞുവീണത്.അപകടത്തിൽ ആളപായമില്ല.
പുതുതായി പണികഴിച്ച ബാത്റൂം,കോഴിക്കൂട്,കുഴൽ കിണറ് എന്നിവ തകർന്നു.ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുടമ പറഞ്ഞു.
മമ്പുറത്ത് വീടിന്റെ പിൻവശം ഇടിഞ്ഞു വീണു.മമ്പുറം കാസി റോഡിൽ ചൂട്ടൻ മൻസൂറിന്റെ വീടിന്റെ പിൻവശം ഇടിഞ്ഞു വീണു.